ന്യൂസിലാന്‍ഡിനെതിരായ T20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു | Oneindia

2021-11-10 177

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയെ നായകനാക്കിയാണ് ടീമിനെ BCCI പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പോലെ തന്നെ ഓപ്പണര്‍ കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. മുന്‍ നായകന്‍ വിരാട് കോലിക്കു പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ടി20 പരമ്പരയ്ക്കുള്ള ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അസാന്നിധ്യമാണ്